മതേതരത്വത്തിന്റെ ബീജം ഇന്ത്യന്‍ മണ്ണില്‍ നൂറ്റാണ്ടുകലുക്ക് മുന്പ് തന്നെ ഉടലെടുത്തിരുന്നു . 'വസുദൈവ കുടുംബകം' എന്നത് വൈദിക കാലത്ത് തന്നെ ഭാരതത്തിന്റെ ഹൃദയം മന്ത്രിചിരുന്നു . ലോകം ഒരു പക്ഷികൂടാ യിരുന്നു എന്നതാണ് ഭാരതിയ ചിന്തയുടെ അന്തര്ധാര...
പാശ്ചാത്യലോകത്തിനു മതേതരത്വം എന്നത് ദൈവത്തിന്റെയും മതത്തിനും പകരം പ്രതിഷ്ടിച്ച ജീവിത വീക്ഷണമായിരുന്നു . പക്ഷെ ഭാരതം വിഭാവനം ചെയ്ത മതേതരതത്വം എന്നത് മത സ്വാതദ്ര്യമായിരുന്നു. ഓരോ വ്യക്തിക്കും അയാളുടെ മതമെതെന്നു നോകാതെ പൌരാവകാശങ്ങള്‍ സംരക്ഷിച്ചുകൊടുക്കുന്ന ഉദാരസമീപനമാണത്. ഒരു വ്യക്തി അവന്റെ വിശ്വാസതില്‍ അടിയുറച്ചു, മറ്റു മതസ്ഥരെ ആദരികുകയും ബഹുമാനികുകയും ചെയ്യുന്ന ഉത്കൃഷ്ടമായ ഒരു സംസ്കാരം...
പക്ഷെ ഇന്നോ... !!! മതേതരതത്വം എന്നത് ശവപെട്ടിയില്‍ മൂടപ്പെട്ടിരിക്കുന്നു. ഭീകരതയും, വര്‍ഗീയതയും, ജാതിയതയുമാണ് അതിന്റെ കിരാതകന്മാര്‍. ഒരു വശത്ത് രാഷ്ട്രുയത്തില്‍ മതത്തിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ചു, നിരപരതികളുടെ ചോരയില്‍ ചവിട്ടി, ചിലര്‍ പദയാത്ര നടത്തുമ്പോള്‍, മറുവശത്ത് വെടിയുണ്ടകളും, ഗ്രനേഡുകളും, ബോംബുകളുമായി ആരോ ഏല്‍പിച്ച ചുമതല നിര്‍വഹിച്ചു യൌവനങ്ങള്‍ നശിച്ചുതീരുന്നു. പ്രാദേശിക രാഷ്ട്രിയം ശക്തിപെടുമ്പോള്‍, ഇന്ത്യക്കാരെ മുഴുവന്‍ ഒന്നായിക്കാനുന്ന രാഷ്ട്രിയ നേതൃത്വം ഇല്ലാതാകുന്നു...
No comments:
Post a Comment