ഒരിക്കല്‍ വെള്ള വസ്ത്രവും ധരിച്ചു കുട ചൂടാതെ മഴയത്ത് നടകുമ്പോള്‍ അതുവഴി വന്ന അജ്ഞാതന്‍ എന്നട് ചോദിച്ചു "നിങ്ങള്‍ രണ്ടു പേരും എവിടെകാണ്?"
രാത്രിയില്‍ പകല്‍കിനാവ് കാണുന്നവന്റെ പാഴ് സ്വപ്നങ്ങള്‍ ഞാന്‍ ഈ ശവപ്പെട്ടിയില്‍ മൂടുന്നു...
Thursday, 4 August 2011
തിരിച്ചറിവ്
ഒരിക്കല്‍ വെള്ള വസ്ത്രവും ധരിച്ചു കുട ചൂടാതെ മഴയത്ത് നടകുമ്പോള്‍ അതുവഴി വന്ന അജ്ഞാതന്‍ എന്നട് ചോദിച്ചു "നിങ്ങള്‍ രണ്ടു പേരും എവിടെകാണ്?"
ഗാന്ധിയും തോക്കും
രക്തം പുരണ്ട കൈകള്‍ പാനപാത്രത്തില്‍ കഴുകി, ഈ രക്തത്തില്‍ പങ്കില്ലെന്ന് പറയുന്ന പിലാത്തോസുമാര്‍ നമ്മെ ഭരിക്കുമ്പോള്‍, നമ്മുടെ ഈ വിധിയെ (പാനപത്രത്തെ) തച്ചുടക്കാന്‍ ഗന്ധിയന്മാര്‍ തോക്കെന്തുന്നത്തില് എന്താണ് തെറ്റ് ???
മതവും മനുഷ്യഹത്യയും !!!
രാത്രി പകലിനോടെന്നപോലെ മതം മനുഷ്യഹത്യയുമായി ഇന്ന് ബന്തപ്പെട്ടിരിക്കുന്നു. കായെനില്‍ പതിച്ച ശാപമെടിട്ടാണോ എന്നറിയില്ല, എല്ലാ മത ചരിത്രങ്ങള്‍ക്കും മനുഷ്യഹത്യയുടെ കഥ പറയാനുണ്ട്. ചരിത്രം ഇവിടെ ആവര്തിക്കപെടുകയാണ്. പക്ഷെ ഒരു വ്യത്യാസം മാത്രം, പുരാണങ്ങളില്‍ പാപികളാണ് കൊല്ലപ്പെട്ടതെങ്കില്‍ ഇന്ന് നിരപരതികളാണ് കൊല്ലപ്പെടുന്നത്. ഒരു വിഡ്ഢിയുടെ അവസാനത്തെ അഭയകെന്ത്രമെന്നു ഷാ വിശേഷിപിച്ച മതങ്ങളില്‍ ഇന്ന് വിഡ്ഢികള്‍ക്ക് പോലും രക്ഷയില്ല.
മതം ഭീകരതയല്ല, ദൈവത്തിലെക്കുള്ള മാര്‍ഗമാണ്. പക്ഷെ ദൈവത്തെക്കാള്‍ മതത്തെ സ്നേഹിക്കുന്നവന് തിര്‍ച്ചയായും ഭീകരവതിയാണ്.
ഇന്ത്യന്‍ മതേതരതത്വം ശവപ്പെട്ടിയില്‍ !!!
മതേതരത്വത്തിന്റെ ബീജം ഇന്ത്യന്‍ മണ്ണില്‍ നൂറ്റാണ്ടുകലുക്ക് മുന്‍പ് തന്നെ ഉടലെടുത്തിരുന്നു . 'വസുദൈവ കുടുംബകം' എന്നത് വൈദിക കാലത്ത് തന്നെ ഭാരതത്തിന്റെ ഹൃദയം മന്ത്രിചിരുന്നു . ലോകം ഒരു പക്ഷികൂടാ യിരുന്നു എന്നതാണ് ഭാരതിയ ചിന്തയുടെ അന്തര്‍ധാര...
പാശ്ചാത്യലോകത്തിനു മതേതരത്വം എന്നത് ദൈവത്തിന്റെയും മതത്തിനും പകരം പ്രതിഷ്ടിച്ച ജീവിത വീക്ഷണമായിരുന്നു . പക്ഷെ ഭാരതം വിഭാവനം ചെയ്ത മതേതരതത്വം എന്നത് മത സ്വാതദ്ര്യമായിരുന്നു. ഓരോ വ്യക്തിക്കും അയാളുടെ മതമെതെന്നു നോകാതെ പൌരാവകാശങ്ങള്‍ സംരക്ഷിച്ചുകൊടുക്കുന്ന ഉദാരസമീപനമാണത്. ഒരു വ്യക്തി അവന്റെ വിശ്വാസതില് അടിയുറച്ചു, മറ്റു മതസ്ഥരെ ആദരികുകയും ബഹുമാനികുകയും ചെയ്യുന്ന ഉത്കൃഷ്ടമായ ഒരു സംസ്കാരം...
പക്ഷെ ഇന്നോ... !!! മതേതരതത്വം എന്നത് ശവപെട്ടിയില് മൂടപ്പെട്ടിരിക്കുന്നു. ഭീകരതയും, വര്‍ഗീയതയും, ജാതിയതയുമാണ് അതിന്റെ കിരാതകന്മാര്. ഒരു വശത്ത് രാഷ്ട്രുയത്തില് മതത്തിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ചു, നിരപരതികളുടെ ചോരയില്‍ ചവിട്ടി, ചിലര്‍ പദയാത്ര നടത്തുമ്പോള്‍, മറുവശത്ത് വെടിയുണ്ടകളും, ഗ്രനേഡുകളും, ബോംബുകളുമായി ആരോ ഏല്പിച്ച ചുമതല നിര്‍വഹിച്ചു യൌവനങ്ങള്‍ നശിച്ചുതീരുന്നു. പ്രാദേശിക രാഷ്ട്രിയം ശക്തിപെടുമ്പോള്‍, ഇന്ത്യക്കാരെ മുഴുവന്‍ ഒന്നായിക്കാനുന്ന രാഷ്ട്രിയ നേതൃത്വം ഇല്ലാതാകുന്നു...
Subscribe to:
Posts (Atom)